ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും; ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ആറാം ദിവസവും തുടരും. ഇന്നും ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ്. കനത്ത മഴ പെയ്താൽ ഡ്രഡ്ജിംഗ് താത്കാലികമായി നിർത്തും. ഇന്നലെയും റെഡ് അലർട്ടായിരുന്നുവെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാൽ ഡ്രഡ്ജിംഗ് നടന്നിരുന്നു
ഇന്നലത്തെ തെരച്ചിലിലും നേരത്തെ പുഴയിൽ വീണ ടാങ്കറിന്റെ ഭാഗങ്ങൾ അല്ലാതെ അർജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല. നേരത്തെ ഡ്രോൺ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ട. മേജർ ഇന്ദ്രബാലന്റെ പോയിന്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പരിശോധന നടന്നത്
ഇന്ദ്രബാലന്റെ ഡ്രോൺ പരിശോധനയിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ട പോയിന്റിൽ ഒന്നും കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച വരെയാണ് ഡ്രഡ്ജിംഗ് കമ്പനിക്ക് കരാർ നീട്ടി നൽകിയത്.
The post ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും; ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട് appeared first on Metro Journal Online.