Kerala

മാനന്തവാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വയനാട് മാനന്തവാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മാനന്തവാടി കമ്മന പയ്യപ്പിള്ളി പൗലോസ്-ബിന്ദു ദമ്പതികളുടെ മകൻ അതുൽ പോൾ(19) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് അതുലിനെ പുഴയിൽ കാണാതായത്. രാത്രി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം ലഭിച്ചത്.

ഇന്നലെ രാത്രിയിൽ വള്ളിയൂർക്കാവ് പാലത്തിലെത്തിയ അതുൽ പുഴയിലേക്ക് ചാടിയെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കുമെന്ന് പോലീസ് അറിയിച്ചു.

See also  ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്; അനര്‍ഹരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Related Articles

Back to top button