Education

പ്രിയങ്ക ഗാന്ധി ലോക്‌സഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 30ന് വയനാട്ടിലെത്തും

വയനാട്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി ഇന്ന് ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിൽ നിന്ന് മടങ്ങിയെത്തിയ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞക്ക് സാക്ഷിയാകും. ഇതിന് ശേഷം നവംബർ 30, ഡിസംബർ 1 തീയതികളിൽ പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും പ്രിയങ്കക്കൊപ്പം വയനാട്ടിലേക്ക് എത്തും.

കന്നിയങ്കത്തിൽ വയനാട്ടിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ ഏതൊക്കെ രീതിയിൽ ഇടപെടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ജയിച്ചത്.

വലിയൊരു രാഷ്ട്രീയ പാരമ്പര്യത്തിന്റെ ചുവട് പിടിച്ചാണ് പ്രിയങ്കയും പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ജവഹർലാൽ നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെയുള്ള നേതാക്കൾ സ്വന്തം കുടുംബത്തിൽ നിന്ന് നേരത്തെ നടന്നുകാണിച്ചവരാണ്. അവർക്കൊപ്പം നിൽക്കാനാകുന്ന ഒരു നേതാവായി പ്രിയങ്ക ഗാന്ധിയും വളരുമോ എന്നതാണ് ഇനി അറിയാനുള്‌ലത്.

The post പ്രിയങ്ക ഗാന്ധി ലോക്‌സഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 30ന് വയനാട്ടിലെത്തും appeared first on Metro Journal Online.

See also  എന്നും നിനക്കായ്: ഭാഗം 18

Related Articles

Back to top button