Education

കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി; ഉടൻ പുറത്തെത്തിക്കുമെന്ന് ഡിഎഫ്ഒ

കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. 6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചു. ഇവരെ നടന്നുവേണം വനത്തിന് പുറത്തെത്തിക്കാൻ. സ്ത്രീകളുടെ ആരോഗ്യവസ്ഥ തൃപ്തികരമാണ്. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിഎഫ്ഒ അറിയിച്ചു

പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകളെ ഇന്നലെ മുതലാണ് കാണാതായത്. ഇരുട്ട് വീണതോടെ രാത്രി തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. നേരം വെളുത്തതോടെ തെരച്ചിലിന് കൂടുതൽ സംഘത്തെ നിയോഗിച്ചു. വനംവകുപ്പ് ജീവനക്കാർ, ഫയർഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് തെരച്ചിൽ സംഘത്തിലുണ്ടായത്

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു. ബാറ്ററി തീരാനായി മൊബൈൽ ഓഫ് ആകുമെന്ന് മായ ഭർത്താവിനോട് പറഞ്ഞിരുന്നു. മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരുന്നത്.

The post കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി; ഉടൻ പുറത്തെത്തിക്കുമെന്ന് ഡിഎഫ്ഒ appeared first on Metro Journal Online.

See also  കാറുമായി കൂട്ടിയിടിച്ചു; കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്‌സിൽ അടക്കം വേർപെട്ടു

Related Articles

Back to top button