Kerala

സമൂഹ മാധ്യമത്തിൽ ആദ്യ പ്രതികരണവുമായി അതിജീവിത

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അതിജീവിത. സത്യമേവ ജയതേ എന്നെഴുതിയ ബാനറാണ് ഇവർ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതേ സന്ദേശമായിരുന്നു കേസെടുത്ത ദിവസം രാഹുൽ മാങ്കൂട്ടത്തിലും പങ്കുവെച്ചത്. സത്യം ജയിക്കും എന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷമാണ് രാഹുൽ ഒളിവിൽ പോയത്. 

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ കീഴടങ്ങുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ മുൻകൂർ ജാമ്യവുമായി ഹൈക്കോടതിയെ സ്വീകരിക്കാനാണ് നിലവിൽ നീക്കം നടക്കുന്നത്. അതേസമയം രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി

കേസ് ഉയർന്ന് വന്നപ്പോൾ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുൽ ശ്രമിച്ചത്. എന്നാൽ സുപ്രീം കോടതിയുടെ പ്രത്യേക പരാമർശത്തെ തുടർന്ന് അതിന് സാധിച്ചില്ല. കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യഹർജികൾ നേരിട്ട് പരിഗണിച്ച് ജാമ്യം അനുവദിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അടുത്തിടെ പറഞ്ഞിരുന്നു
 

See also  പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് നാടൻ തോക്കും

Related Articles

Back to top button