Kerala

തിരുവള്ളൂരിലെ ആൾക്കൂട്ട മർദനം: 15 പേർക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് വടകര്ക്ക് സമീപം തിരുവള്ളൂരിലെ ആൾക്കൂട്ട മർദനത്തിൽ പതിനഞ്ച് പേർക്കെതിരെ കേസടുത്ത് പോലീസ്. വടകര പോലീസാണ് കേസെടുത്തത്. മുപ്പത്തിയൊമ്പതുകാരനെയാണ് കഴിഞ്ഞ ദിവസം ആൾക്കൂട്ടം ചേർന്ന് മർദിച്ചത്. 

ഗുഡ്സ് ഓട്ടോ ബൈക്കിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കിൽ ഇടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയിൽ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. 

ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

See also  എഫ്‌ഐആർ ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Related Articles

Back to top button