ഇനി “കണക്ടിംഗ് ഭാരത്” ; ഇന്ത്യയെ വെട്ടി ബി എസ് എന്‍ എല്‍

ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക രേഖകളില്‍ നിന്നും പേരുകളില്‍ നിന്നും ഇന്ത്യയെ മാറ്റി ഭാരത് എന്ന തിരുത്തുന്ന കലാപരിപാടി തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. ഒടുവില്‍ ബി എസ് എന്‍ എല്ലിന്റെ ലോഗോയിലും മാറ്റം വന്നു. കുങ്കുമ നിറത്തിലുള്ള ലോഗോയില്‍ കണക്ടിംഗ് ഇന്ത്യായെന്ന ആദ്യത്തെ ക്യാപ്ഷന്‍ മാറ്റി കണക്ടിംഗ് ഭാരത് എന്നാക്കി.
പഴയ ലോഗോയിലെ നീലയും ചുവപ്പും നിറങ്ങള്‍ മാറ്റിയാണ് പുതിയ നിറം കൊടുത്തത്.
ഇന്ത്യന്‍ പതാകയിലെ നിറങ്ങളും ഭാരതത്തിന്റെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി 4ജി നെറ്റ്വര്‍ക്ക് ലോഞ്ചിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ്, വൈഫൈ റോമിംഗ് സേവനം, ഇന്‍ട്രാനെറ്റ് ടിവി എന്നിവ ഉള്‍പ്പെടെ പുതിയ ഏഴ് സേവനങ്ങള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു.
The post ഇനി “കണക്ടിംഗ് ഭാരത്” ; ഇന്ത്യയെ വെട്ടി ബി എസ് എന്‍ എല്‍ appeared first on Metro Journal Online.