സഊദി പൗരന്‍ ഇഷ്ട നമ്പര്‍ പ്ലേറ്റ് കരസ്ഥമാക്കിയത് 80 ലക്ഷം റിയാലിന്

റിയാദ്: സഊദിയില്‍ നടന്ന നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തില്‍ സഊദി പൗരന്‍ തനിക്ക് ഇഷ്ടപ്പെട്ട നമ്പറിനായി മുടക്കിയത് 80 ലക്ഷം റിയാല്‍(ഏകദേശം 17.98 കോടി രൂപ). ആര്‍എക്‌സ്ജി 1 എന്ന കാറിനുള്ള നമ്പര്‍ പ്ലേറ്റാണ് ഇത്രയും ഭീമമായ തുകക്ക് സഊദി പൗരന്‍ സ്വന്തമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭ്യമാവുന്ന അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴിയായിരുന്നു സഊദി ഗതാഗത വകുപ്പ് ലേലം സംഘടിപ്പിച്ചത്.
അറബികളുടെ ഇഷ്ട പക്ഷിയായ ഫാല്‍ക്കണിന്് അറബിയിലുള്ള സഖര്‍ എന്ന പദത്തിന്റെ ഇംഗ്ലീഷ് രൂപാന്തരണമാണ് ആര്‍ജിഎക്‌സ് എന്നതാണ് ഈ നമ്പര്‍ പ്ലേറ്റിനെ അമൂല്യമാക്കിയത്. ഒന്നാം നമ്പര്‍ സഖറിനെ കൈവശം വെക്കാന്‍ സാധിക്കുമെന്നതും മോഹവിലകൊടുത്ത് നമ്പര്‍ സ്വന്തമാക്കാന്‍ ഉടമയെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നമ്പര്‍ സ്വന്തമാക്കിയ വ്യക്തിയുടെ പേരോ, മറ്റ് വിവരങ്ങളോ സഊദി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
The post സഊദി പൗരന്‍ ഇഷ്ട നമ്പര്‍ പ്ലേറ്റ് കരസ്ഥമാക്കിയത് 80 ലക്ഷം റിയാലിന് appeared first on Metro Journal Online.