Education

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ രണ്ടര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കൊൽക്കത്ത ശാരദാബാദ് സ്വദേശി നജീമുള്ള എന്നയാളാണ് രണ്ടര കിലോ കഞ്ചാവുമായി പിടിയിലായത്

കോഴിക്കോട് ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇയാൾ കുടുങ്ങുകയായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയാണ് ഇയാൾ.

കുറ്റിക്കാട്ടൂരിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് കഞ്ചാവുമായി പോയ നജീമുള്ള പിടിയിലായത്. തുടർന്ന് ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ വലിയ പാക്കറ്റുകൾ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി.

See also  മനുഷ്യന്റെ നിലനില്‍പ്പിന് കഴുകന്മാര്‍ക്കെന്താ കാര്യമെന്ന് പറയാന്‍ വരട്ടെ…

Related Articles

Back to top button