Kerala

സിപിഎം സംസ്ഥാന സമിതി അംഗം ഇഎൻ മോഹൻദാസ് അന്തരിച്ചു; മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായ ഇ എൻ മോഹൻദാസ് അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും.

രണ്ട് തവണ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. 1951 സെപ്തംബർ 15ന് ഇന്ത്യനൂർ എടയാട്ട് നെടുമ്പുറം വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായാണ് ജനനം

വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. സിപിഎം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

See also  ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രങ്ങൾ കടത്തിയെന്ന് വ്യവസായിയുടെ മൊഴി; ഇടനിലക്കാരനായത് പോറ്റി

Related Articles

Back to top button