Kerala

കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ നിലയിൽ

ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവാണ് ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തതത്. കട്ടപ്പന റൂറൽ ഡവലപ്‌മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് ആത്മഹത്യ. തൂങ്ങിമരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്.

നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിലെത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഇന്ന് രാവിലെ 7.30ഓടെയാണ് സാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്റെ പടികൾക്ക് സമീപം മരിച്ച നിലയിൽ സാബുവിനെ കണ്ടത്

കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. ബാങ്കിൽ 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാങ്ക് പ്രതിസന്ധിയിലായതിനാൽ മാസം തോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു. എന്നാൽ ഭാര്യയുടെ ചികിത്സാർഥം കൂടുതൽ തുക ആവശ്യപ്പെട്ട് ബാങ്കിലെത്തുകയും ജീവനക്കാരുമായി തർക്കമുണ്ടാകുകയുമായിരുന്നു.

See also  തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

Related Articles

Back to top button