Kerala

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ വാദം കേള്‍ക്കല്‍ അവസാനിച്ചു. ഇത്തരം കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പൊതുജന വികാരം തന്നെയാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്.

വിധി പറയുന്നത് ഒക്ടോബര്‍ 28ലേക്ക് മാറ്റി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഒന്നും പറയാനില്ലെന്നാണ് പ്രതികൾ വ്യക്തമാക്കിയത്.

സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് (27) പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം പെണ്‍കുട്ടിയുടെ അമ്മാവനും പിതാവും ചേര്‍ന്ന് അനീഷിനെ അറുംകൊല ചെയ്തത്.

അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ആണ് ഒന്നാം പ്രതി. ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയും.

2020 ഡിസംബര്‍ 25- നാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.

സുരേഷും പ്രഭുകുമാറും ചേര്‍ന്ന് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

 

See also  കൊല്ലത്ത് 22കാരിയായ യുവതി കായലിൽ ചാടി; സാഹസികമായി രക്ഷപ്പെടുത്തി ബോട്ട് ജീവനക്കാർ

Related Articles

Back to top button