Education

ട്രംപിന്റെ ആദ്യ പണി വരുന്നു; വിദേശികളായ വിദ്യാര്‍ഥികളോട് യു എസിലേക്ക് തിരികെ വരാന്‍ യൂനിവേഴ്‌സിറ്റികളുടെ മുന്നറിയിപ്പ്

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കും മുമ്പ് രാജ്യത്തേക്ക് തിരിച്ചുവരണമെന്ന് അമേരിക്കയിലെ സര്‍വകലാശാലകള്‍ തങ്ങളുടെ വിദേശികളായ വിദ്യാര്‍ഥികളോട് തിരിക്കെയെത്താന്‍ ആവശ്യപ്പെട്ടു. കടുത്ത കുടിയേറ്റവിരുദ്ധനും മുസ്ലിംവിരുദ്ധനുമായ ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് കടുത്ത നിയമങ്ങള്‍ ഉണ്ടായേക്കുമെന്നും കുടിയേറ്റക്കാര്‍ക്ക് യാത്രാ വിലക്കുള്‍പ്പെടെയുള്ളവ പ്രഖ്യാപിച്ചേക്കുമെന്നും യൂനിവേഴ്‌സിറ്റികള്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശികളായ വിദ്യാര്‍ഥികളോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടത്.

ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും ഗവേഷകരുമാണ് അമേരിക്കയിലെ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നത്.

ട്രംപ് അധികാരത്തിലേറുന്ന ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍വകലാശാലകളുടെ ഈ നീക്കം

The post ട്രംപിന്റെ ആദ്യ പണി വരുന്നു; വിദേശികളായ വിദ്യാര്‍ഥികളോട് യു എസിലേക്ക് തിരികെ വരാന്‍ യൂനിവേഴ്‌സിറ്റികളുടെ മുന്നറിയിപ്പ് appeared first on Metro Journal Online.

See also  വയനാട്ടിലെ പോളിംഗ് ശതമാനത്തിലെ കുറവ്; പരിശോധന നടത്താൻ എഐസിസി

Related Articles

Back to top button