Kerala

അവസാനം തീയതി പ്രഖ്യാപിച്ചു; കിഷ്‌കിന്ധാകാണ്ഡം ഇനി ഒടിടിയിൽ കാണാം

മലയാളി പ്രേക്ഷകർ ഏറെ കാലമായി ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് തിയേറ്ററുകളിൽ ബ്ലോക്ബസ്റ്റർ വിജയം നേടിയ ‘കിഷ്‌കിന്ധാകാണ്ഡം.’ ആസിഫ് അലിയും, വിജയ രാഘവനും, അപർണ്ണാ ബാലമുരളിയും അഭിനയമികവ് കാഴ്ചവച്ച ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക സ്ഥരീകരണം പുറത്തുവന്നിരിക്കുകയാണ്.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയതും ഛായാഗ്രഹണം നിർവ്വഹിച്ചതും ബാഹുല്‍ രമേഷ് ആണ്. ആസിഫിനും വിജരാഘവനനുമൊപ്പം അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി, നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ജോബി ജോര്‍ജ് തടത്തിലാണ് നിര്‍മാണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദ്.

നവംബര്‍ 19 മുതൽ കിഷ്‌കിന്ധാകാണ്ഡം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

The post അവസാനം തീയതി പ്രഖ്യാപിച്ചു; കിഷ്‌കിന്ധാകാണ്ഡം ഇനി ഒടിടിയിൽ കാണാം appeared first on Metro Journal Online.

See also  കഞ്ഞീം പയറും ഔട്ട്; സ്കൂളിൽ ഇനി ലെമൺ റൈസും ഫ്രൈഡ് റൈസും: ഉച്ച ഭക്ഷണ മെനു പുറത്തു വിട്ടു

Related Articles

Back to top button