Movies

വാർത്ത തെറ്റെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

മലയാള സിനിമാ മേഖലയിലെ പുതിയ കൂട്ടായ്മ പ്രോഗ്രസിവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ആഷിക് അബു ഉൾപ്പെടെയുള്ളവർക്കൊപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ ലിജോയുമുണ്ടാകുന്ന മാധ്യമ വാർത്തകളെ അദ്ദേഹം പൂർണമായി തള്ളി. പുതിയ കൂട്ടായ്മ എന്ന ആശയത്തോട് തനിക്ക് യോജിപ്പുണ്ടെങ്കിലും നിലവിൽ താൻ അതിന്റെ ഭാഗമല്ലെന്നാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

പുതിയ കൂട്ടായ്മയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പക്ഷം ഔദ്യോഗിക അറിയിപ്പ് നൽകും. തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല .

ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും . അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.

 

See also  മലയാളത്തിന്‍റെ ഹാസ്യ സമ്രാട്ടിന്‍റെ അതിഗംഭീര തിരിച്ചുവരവ്; ‘പ്രൊഫസർ അമ്പിളി’യായി ജഗതി ശ്രീകുമാർ

Related Articles

Back to top button