Education

ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണം; മോഹൻ ഭഗവത്

ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് ആർഎസ്എസ് ​തലവൻ മോഹൻ ഭഗവത്. നാഗ്പൂരിൽ നടന്ന ‘കാതലെ കുൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ജനസംഖ്യാ സ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ആവശ്യമാണെന്ന് കണക്കുകൾ പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആധുനിക ജനസംഖ്യാ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു സമൂഹത്തിലെ ജനസംഖ്യ 2.1 എന്ന നിരക്കിന് താഴെയാകുമ്പോൾ ആ സമൂഹം വംശനാശത്തെ അഭിമുഖീകരിക്കുന്നു എന്നാണ്. ആ സമൂഹം അപ്രത്യക്ഷമാകാൻ ബാഹ്യ ഭീഷണികൾ ആവശ്യമില്ല. അതിനാൽ, നമ്മുടെ ജനസംഖ്യ 2.1-ൽ താഴെയാകരുത്. ലോകത്ത് നിന്ന് പല ഭാഷകളും സമൂഹങ്ങളും ഇതുമൂലം വേരറ്റുപോയെന്നും അദ്ദേഹം പറഞ്ഞു.

The post ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാൻ മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണം; മോഹൻ ഭഗവത് appeared first on Metro Journal Online.

See also  രാമേശ്വരത്ത് മേഘവിസ്ഫോടനം: തമിഴ്നാട്ടില്‍ വ്യാപക മഴ

Related Articles

Back to top button