അഭിഭാഷകന് രണ്ടാം നിലയിലെ കോടതിയിൽ കയറാനാകില്ല; കെഎം ബഷീർ കേസിലെ വിചാരണ മാറ്റി

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവെച്ചു. പ്രതിഭാഗം അഭിഭാഷകനായ രാമൻ പിള്ളക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ കഴിയില്ലെന്ന കാരണത്താൽ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചു
ഇന്ന് മുതൽ 18 വരെയാണ് വിചാരണ നടക്കേണ്ടിയിരുന്നത്. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. വിചാരണ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ഇതിന്റെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്തരിക്കുക. രണ്ട് മുതൽ ആറ് വരെയുള്ള സാക്ഷികളാണ് സംഭവം കണ്ടത് എന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
The post അഭിഭാഷകന് രണ്ടാം നിലയിലെ കോടതിയിൽ കയറാനാകില്ല; കെഎം ബഷീർ കേസിലെ വിചാരണ മാറ്റി appeared first on Metro Journal Online.