Education
പുതിയ ജില്ല പ്രഖ്യാപിച്ച് ഉത്തർപ്രദേശ്; പേര് ‘മഹാ കുംഭമേള’

പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്ക്കു മുന്നോടിയായി കുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ്. മഹാ കുംഭമേള എന്നായിരിക്കും ജില്ല അറിയപ്പെടുക. അടുത്ത വർഷം ജനുവരിയിലായിരിക്കും മഹാ കുംഭമേള ആരംഭിക്കുക. കുംഭമേള സുഗമമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് പുതിയ ജില്ല പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും ഇതു സഹായിക്കും. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും.
പുതിയ ജില്ലയിൽ കുംഭമേളയുടെ അധികാരിക്ക് ജില്ലാ മജിസ്ട്രേറ്റിന്‍റെയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്‍റെയും സെക്ഷൻ 14 (1)പ്രകാരമുള്ള അധികാരം ഉണ്ടായിരിക്കും. കലറ്ററുടെ അധികാരവും ഉണ്ടായിരിക്കും.
The post പുതിയ ജില്ല പ്രഖ്യാപിച്ച് ഉത്തർപ്രദേശ്; പേര് ‘മഹാ കുംഭമേള’ appeared first on Metro Journal Online.