Education

സിപിഎം മംഗലശ്ശേരി മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്

സിപിഎം മംഗലശേരി മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലെത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. അതേസമയം സാമ്പത്തികവും സംഘടനാവിരുദ്ധവുമായ പരാതികളുടെ നിഴലിൽ നിൽക്കുന്ന മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി ജോയി നിയമനടപടി സ്വീകരിക്കും

സിവിലായും ക്രിമിനലായും കേസ് നൽകും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകി. മധുവിനെതിരായ പാർട്ടി അച്ചടക്ക നടപടിയും ഇന്നുണ്ടാകും. ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മധു പാർട്ടി വിടാനും ബിജെപിയിലേക്ക് ചേക്കേറാനും കാരണമായത്

മധുവിന് മൂന്നാം ഊഴം നൽകേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ മധു സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോകുകയും ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

The post സിപിഎം മംഗലശ്ശേരി മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക് appeared first on Metro Journal Online.

See also  🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 43

Related Articles

Back to top button