Education

നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജിയിൽ കണ്ണൂർ കലക്ടർക്കും ടിവി പ്രശാന്തിനും കോടതി നോട്ടീസ്

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ കലക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ്. ഹർജി പരിഗണിച്ച കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേസ് ഡിസംബർ 10ന് വീണ്ടും പരിഗണിക്കും

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പി പി ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യ സാക്ഷിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടിവി പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലൊക്കേഷൻ വിവരങ്ങൾ സംരക്ഷിക്കണമെന്നാണ് ഹർജി

നവീൻ ബാബു താമസിച്ച സ്ഥലത്തെയും റെയിൽവേ സ്റ്റേഷനിലെയും വഴികളിലെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ വേണ്ട തെളിവുകൾ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഫോൺ നമ്പറുകൾ വ്യക്തമല്ലാത്തതും അപൂർണവും എന്ന് ആരോപിച്ച് പ്രോസിക്യൂഷന്റെ റിപ്പോർട്ട് നേരത്തെ കുടുംബം തള്ളിയിരുന്നു.

 

 

See also  ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറ് ശതമാനം ഏറ്റെടുക്കുമെന്ന് വിഡി സതീശൻ

Related Articles

Back to top button