Education

മധു മുല്ലശ്ശേരി ബിജെപിയിൽ; നാളെ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും

സിപിഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്ന് നാളെ അംഗത്വം ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ മധു മുല്ലശ്ശേരിയെ കാണാൻ വീട്ടിലെത്തി. ബിജെപിയിൽ ചേരുമെന്ന വാർത്തകൾക്ക് പിന്നാലെ മധുവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു

രണ്ട് ടേമുകളിലായി മംഗലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു മധു മുല്ലശ്ശേരി. മൂന്നാം തവണയും ഏരിയാ സെക്രട്ടറി സ്ഥാനം ലഭിക്കാതെ വന്നതോടെയാണ് ഏരിയ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതര ആരോപണങ്ങളും മധു ഉന്നയിച്ചിരുന്നു

ഇന്നലെ രാവിലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം മധുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ നൽകുകയും ചെയ്തു. ഇന്ന് രാവിലെ സംസ്ഥാന നേതൃത്വം ഇതിന് അനുമതി നൽകുകയായിരുന്നു.

The post മധു മുല്ലശ്ശേരി ബിജെപിയിൽ; നാളെ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും appeared first on Metro Journal Online.

See also  നിലാവിന്റെ തോഴൻ: ഭാഗം 111

Related Articles

Back to top button