ഹേമ കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയ 20 പേരുടെ മൊഴി ഗൗരവമേറിയതെന്ന് അന്വേഷണ സംഘം

ഹേമ കമ്മിറ്റിക്ക് മുമ്പാകെ ലൈംഗിക ഉപദ്രവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴികൾ ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘം. ഇവരിൽ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാൻ ആഗ്രഹിക്കുന്നവരുടെ മൊഴിയിൽ അടുത്ത മൂന്നാം തീയതിക്കുള്ളിൽ കേസെടുക്കും
ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. യഥാർഥ റിപ്പോർട്ടിന് 3896 പേജുകളുണ്ട്. പൂർണമായ പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോർട്ട് തയ്യാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.
മൂന്ന് ദിവസത്തിനുള്ളിൽ പൂർണമായും ഓരോ വനിതാ ഉദ്യോഗസ്ഥരും മൊഴികൾ വായിക്കാനാണ് തീരുമാനം. ഇതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യ ഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിതാ ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടും.
The post ഹേമ കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയ 20 പേരുടെ മൊഴി ഗൗരവമേറിയതെന്ന് അന്വേഷണ സംഘം appeared first on Metro Journal Online.