Education
തൃശ്ശൂരിൽ ജി എസ് ടി ഇന്റലിജന്റിന്റെ വ്യാപക റെയ്ഡ്; 120 കിലോ സ്വർണം പിടിച്ചെടുത്തു

തൃശ്ശൂരിൽ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജൻസിന്റെ റെയ്ഡ്. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തു. പരിശോധന തുടരുമെന്നും സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു
അഞ്ച് കൊല്ലത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. തൃശ്ശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജി എസ് ടി റെയ്ഡ്. വിവിധ ഭാഗങ്ങളിൽ നിന്നായി 700 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്.
മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ജി എസ് ടി വിഭാഗം നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണ് തുടരുന്നത്.
The post തൃശ്ശൂരിൽ ജി എസ് ടി ഇന്റലിജന്റിന്റെ വ്യാപക റെയ്ഡ്; 120 കിലോ സ്വർണം പിടിച്ചെടുത്തു appeared first on Metro Journal Online.