Education

കൊല്ലത്ത് ഭാര്യയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവം; ഭർത്താവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ ഭർത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൈയ്ക്കും കാലിനും പൊള്ളലേറ്റ സോണി ചികിത്സയിൽ തുടരുകയാണ്.

അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറിൽ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജന്റെ മൊഴി. ബേക്കറി നടത്തിപ്പിൽ അനിലയും ഹനീഷും തമ്മിലുള്ള ഇടപാടുകൾ ഉൾപ്പെടെ വൈരാഗ്യത്തിന് കാരണമാകുകയായിരുന്നു. ഹനീഷിനെയും പോലീസ് ചോദ്യം ചെയ്യും.

See also  ലോകത്തിലെ ഏറ്റവും പുരാതനവും സങ്കീർണ്ണവുമായ രാജ്യം; ഇറാൻ്റെ ചരിത്രം

Related Articles

Back to top button