Kerala

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

ലൈംഗികാത്രിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ പരാതിയിൽ എറണാകുളം റൂറൽ പോലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഒമർ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി.

കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.

 

See also  തുടർ ഭരണം ഉറപ്പ്, മുഖ്യമന്ത്രിസ്ഥാനം സ്വപ്‌നം കണ്ടവർ കയർ എടുക്കേണ്ടി വരും; മന്ത്രി സജി ചെറിയാൻ

Related Articles

Back to top button