കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്ക്കാലിക ഒഴിവുകൾ

ഡോക്ടര്‍ നിയമനം
പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മുഖേന കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 28ന് രാവിലെ 10 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0497 2786270.
പ്രൊജക്ട് അസോസിയേറ്റ് നിയമനം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്ന കൊളാബറേറ്റീവ് റിസര്‍ച്ച് ആന്റ് ലേര്‍ണിങ് സെന്ററില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത ബിടെക്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ ഡിസംബര്‍ 27നകം sudheeshkumar3@gcek.ac.in ലേക്ക് മെയില്‍ ചെയ്യുക. ഫോണ്‍ 994039530, 9037675569.
ഹയർ സെക്കൻഡറി ടീച്ചർ ; ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (സീനിയർ) ബോട്ടണി തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്.
യോഗ്യത: എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ്. ശമ്പള സ്കെയിൽ: 55200-115300. പ്രായപരിധി: 01.01.2023ന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).
അർഹരായവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ഡെപ്യൂട്ടേഷൻ നിയമനം
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ സീനിയർ ക്ലർക്ക് തസ്തികയിലേയ്ക്ക് (ശമ്പള സ്കെയിൽ 35600-75400) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ടിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഗവൺമെന്റ്/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്ത് വരുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട വിലാസം- ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സി ആർ കോംപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം, ഫോൺ- 0471-2448791.