Gulf
പടിഞ്ഞാറന്‍ ഇറാനില്‍ ഭൂകമ്പമുണ്ടായതായി എന്‍സിഎം

അബുദാബി: റിക്ച്ചര്‍ സ്‌കെയിലില്‍ 5.5 തീവ്രതയുള്ള ഭൂകമ്പം പടിഞ്ഞാറന്‍ ഇറാനില്‍ ഉണ്ടായതായി യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രമായ എന്‍സിഎം(നാഷ്ണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി) വ്യക്തമാക്കി. ഇന്ന് രാവിലെ 8.02ന് ആയിരുന്നു 10 കിലോമീറ്ററോളം ആഴത്തില്‍ ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാല്‍ അത് യുഎഇയെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്നും കേന്ദ്രം വിശദീകരിച്ചു.
യുഎഇയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് പടിഞ്ഞാറന്‍ ഇറാനെങ്കിലും രാജ്യത്തെ താമസക്കാരൊന്നും ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായിട്ടും കുലുക്കം ഉള്‍പ്പെടെയുള്ളവയൊന്നും അനുഭവിച്ചിട്ടില്ല. ജര്‍മന്‍ റിചേര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസും 5.7 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയതായി വ്യക്തമാക്കിയിരുന്നു.
The post പടിഞ്ഞാറന്‍ ഇറാനില്‍ ഭൂകമ്പമുണ്ടായതായി എന്‍സിഎം appeared first on Metro Journal Online.