Gulf

മോശം പെരുമാറ്റവും വസ്ത്രധാരണവും; കുവൈറ്റ് അധികൃതര്‍ യുവതിക്ക് വിസ നിഷേധിച്ചു

കുവൈറ്റ് സിറ്റി: മോശം പെരുമാറ്റവും വസ്ത്രധാരണവും കാരണം യുവതിക്ക് കുവൈറ്റ് അധികൃതര്‍ വിസ നിഷേധിച്ചു. മാന്യമല്ലാത്ത രീതിയില്‍ പെരുമാറുകയും മോശം വസ്ത്രധാരണവുമായി വിസക്കായി എംബസി സന്ദര്‍ശിക്കുകയും ചെയ്ത യുവതിക്കാണ് വിസ നിഷേധിച്ചതെന്നും ഇവരെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ചതായും കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ യുവതി ഏത് രാജ്യക്കാരിയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ 18 വിസ പ്രകാരം തൊഴിലന്വേഷിക്കുന്ന യുവതിയുടെ വസ്ത്രധാരണത്തെക്കുറിച്ചും മോശംപെരുമാറ്റത്തെക്കുറിച്ചും എംബസി അധികൃതര്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. വിസ അനുവദിക്കരുതെന്ന ശുപാര്‍ശയും എംബസി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസ നിഷേധിച്ചത്. രാജ്യത്തേക്ക് ഇവര്‍ക്ക് പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

See also  അപ്പുറത്തെ രാജ്യത്തും സ്വർണവില ഉയരങ്ങളിലേക്ക് തന്നെ; യുഎഇയിൽ സർവകാല റെക്കോർഡ്

Related Articles

Back to top button