Gulf

ദുബൈ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കുന്നു; ജനുവരി ഒന്നു മുതല്‍ നടപ്പാക്കും

ദുബൈ: മദ്യത്തിന് 2025 ജനുവരി ഒന്നുമുതല്‍ 30 ശതമാനം മുനിസിപാലിറ്റി ടാക്‌സ് പുനഃസ്ഥാപിക്കാന്‍ ദുബൈ ഒരുങ്ങുന്നു. ആള്‍ക്കഹോള്‍ റീട്ടെയിലറായ ആഫ്രിക്കന്‍ + ഈസ്റ്റേണ്‍ ആണ് തങ്ങളുടെ ഉപഭോക്താക്കളായ റെസ്‌റ്റൊറന്റുകള്‍ക്കും ബാറുകള്‍ക്കും ഇതു സംബന്ധിച്ച ഇ മെയില്‍ അയച്ചിരിക്കുന്നത്.

ദയവായി ശ്രദ്ധിക്കൂ, ആള്‍ക്കഹോളിക് ബീവറേജുകളുടെ വാങ്ങലുകള്‍ക്ക് 30 ശതമാനം നികുതി ചുമത്തുമെന്ന് ദുബൈ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നു… ഇവര്‍ നല്‍കിയിരിക്കുന്ന ഇ-മെയിലില്‍ പറയുന്നതിങ്ങനെയാണ്. ഇത് എല്ലാവിധ ഓര്‍ഡറുകള്‍ക്കും ബാധകമായിരിക്കുമെന്നും ജനുവരി ഒന്ന് ബുധന്‍ മുതലാണ് നടപ്പാക്കി തുടങ്ങുകയെന്നും മെയിലില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു വര്‍ഷത്തേക്ക് മദ്യത്തിന് 30 ശതമാനം ടാക്‌സ് എടുത്തുകളയുന്നതായി ദുബൈ നഗരസഭ വ്യക്തമാക്കിയിരുന്നു. ഇത് പിന്നീട് 2024 ഡിസംബര്‍വരെ തുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ടാക്‌സ് ചുമത്തുന്നതിലൂടെ നടപ്പാക്കുന്നത്.

The post ദുബൈ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കുന്നു; ജനുവരി ഒന്നു മുതല്‍ നടപ്പാക്കും appeared first on Metro Journal Online.

See also  ഒമാന്റെ എണ്ണ ഇതര കയറ്റുമതിയിൽ വൻ വർധന; ആദ്യ പകുതിയിൽ 3.2 ബില്യൺ റിയാലിന്റെ വളർച്ച

Related Articles

Back to top button