Education

രാഹുൽ മാങ്കൂട്ടത്തിൽ, യുആർ പ്രദീപ് എന്നിവർ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ, യുആർ പ്രദീപ് എന്നിവർ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. യുആർ പ്രദീപാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ

പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആകുന്നത്. യുആർ പ്രദീപ് രണ്ടാം തവണയാണ് എംഎൽഎ ആകുന്നത്

നിയമസഭാ ഹാളിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കർ എഎൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ അടക്കമുള്ളവർ ചടങ്ങിൽ സംബന്ധിച്ചു

See also  പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം മുക്കി; എസ് പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണം

Related Articles

Back to top button