തടവുകാരന് മകളുടെ വിവാഹത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരം ഒരുക്കി ദുബൈ പൊലിസ്

ദുബൈ: ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരന് വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം വഴി മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിനല്‍കി ദുബൈ പൊലിസ്. മകളുടെ കല്ല്യാണത്തിന്റെ പ്രധാന ചടങ്ങായ വിവാഹ ഉടമ്പടി ഒപ്പിടുന്നതിനാണ് പിതാവിന് ഓണ്‍ലൈന്‍ വഴി സാക്ഷിയാവാന്‍ അവസരം ഒരുക്കിയത്.
തടവുകാരന്റെ കുടുംബമായിരുന്നു ഇത്തരം ഒരു ആവശ്യം മുന്നോട്ടുവച്ചതെന്നും തടവുകാര്‍ക്കും അവരുടെ സ്വന്തക്കാരുടെ സന്തോഷ നിമിഷങ്ങളില്‍ ഭാഗഭാക്കാവാന്‍ അവസരം ഒരുക്കുകയെന്ന മഹത്തായ മാനുഷിക മൂല്യത്തിന്റെ ഭാഗമായാണ് ആവശ്യമായ സജ്ജീകരണങ്ങള്‍ ജയിലില്‍ ഒരുക്കിയതെന്ന് ദുബൈ പൊലിസിന്റെ ശിക്ഷിക്കാനും ശിക്ഷണത്തിനുമുള്ള ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ മേജര്‍ ജനറല്‍ മര്‍വാന്‍ അബ്ദുല്‍കരീം ജുല്‍ഫാര്‍ വ്യക്തമാക്കി. തടവുകാരുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാക്കാനുള്ള ദുബൈ പൊലിസിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പൊലിസിന്റെ മഹത്തായ പ്രവര്‍ത്തിയില്‍ തടവുകാരന്‍ പൊലിസ് അധികാരികള്‍ക്ക് നന്ദിപറഞ്ഞു.
The post തടവുകാരന് മകളുടെ വിവാഹത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരം ഒരുക്കി ദുബൈ പൊലിസ് appeared first on Metro Journal Online.