Gulf

തൊഴില്‍ നിയമലംഘനം: 1,551 പേര്‍ അറസ്റ്റില്‍

മസ്‌കത്ത്: വിവിധ തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1,551 പ്രവാസികളെ അറസ്റ്റ് ചെയ്തതായും ഇവരില്‍ 518 പേരുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന്‍ വകുപ്പിന് കൈമാറിയതായും മസ്‌കത്ത് ഗവര്‍ണറേറ്റ് അധികൃതര്‍ വെളിപ്പെടുത്തി.

താമസ കാലാവധി കഴിഞ്ഞവരും ജോലി ഉപേക്ഷിച്ചവരുമായ 1,270 പേര്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 148 പേര്‍, തൊഴിലുടമകളുടെ അഭാവത്തില്‍ ജോലിചെയ്ത 69 പേര്‍, സ്വന്തം നിലയില്‍ ആരുടേയും കീഴിലല്ലാതെ ജോലി ചെയ്ത 64 പേര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും മന്ത്രാലയത്തിന് കീഴിലെ ലേബര്‍ ഡയരക്ടറേറ്റ് ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ ടീമിനായിരുന്നു പരിശോധനകളുടെ ചുമതലയെന്നും അധികൃതര്‍ വ്യക്തമാക്കി.

The post തൊഴില്‍ നിയമലംഘനം: 1,551 പേര്‍ അറസ്റ്റില്‍ appeared first on Metro Journal Online.

See also  വിവാഹം, ബന്ധുക്കളുടെ മരണം, ഹജ്ജ്: സഊദിയില്‍ പ്രവാസികള്‍ക്ക് അവധി ലഭിക്കും

Related Articles

Back to top button