Education
ബിജെപിയിൽ ഭിന്നതയില്ല; ശോഭ സുരേന്ദ്രൻ പാലക്കാട് പ്രചാരണത്തിന് എത്തുമെന്ന് കെ സുരേന്ദ്രൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയ്ക്ക് അകത്ത് ഒരുതരത്തിലുള്ള ഭിന്നതകളുമില്ല.
ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ എത്തണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു, ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു
പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുണ്ട്. പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശോഭാ സുരേന്ദ്രൻ കൺവെൻഷന് എത്തുമോ എന്ന ചോദ്യത്തോടാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
The post ബിജെപിയിൽ ഭിന്നതയില്ല; ശോഭ സുരേന്ദ്രൻ പാലക്കാട് പ്രചാരണത്തിന് എത്തുമെന്ന് കെ സുരേന്ദ്രൻ appeared first on Metro Journal Online.