Kerala
ഉച്ചയ്ക്ക് ശേഷം വീണ്ടും വർധനവ്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ്. പവന് വില ചരിത്രത്തിലെ ഏറ്റവുമുയർന്ന നിലവാരത്തിലെത്തി. ഇന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി പവന് 1800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 97,680 രൂപയിലെത്തി.
രാവിലെ 1400 രൂപയും ഉച്ചയ്ക്ക് ശേഷം 400 രൂപയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ ദിവസം 95,880 രൂപയായിരുന്നു പവന്റെ വില. പവന്റെ വില മാന്ത്രിക സംഖ്യയായ ഒരു ലക്ഷത്തിലേക്ക് എത്താൻ ഇനി 2320 രൂപയുടെ കുറവ് മാത്രമാണുള്ളത്.
രാവിലെ ഗ്രാമിന് 175 രൂപയും ഉച്ചയ്ക്ക് ശേഷം 50 രൂപയുമാണ് വർധിച്ചത്. ഗ്രാമിന്റെ വില ഇതോടെ 12,210 രൂപയിലെത്തി. വെള്ളി വിലയും ഉയർന്നു. വെള്ളി ഗ്രാമിന് 201 രൂപയായി.



