Gulf

മയക്കുമരുന്ന് കടത്തിയ 12 പേര്‍ സഊദിയില്‍ പിടിയിലായി

റിയാദ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 12 പേരെ പിടികൂടിയതായി സഊദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ വെളിപ്പെടുത്തി. അല്‍ ജൗഫ് മേഖലയില്‍നിന്നും രണ്ട് സ്വദേശികളെ മയക്കുമരുന്നു ഗുളികകള്‍ കടത്തിയതിന് അറസ്റ്റ് ചെയ്തതപ്പോള്‍ അസീര്‍ മേഖലയിലും രണ്ടു സ്വദേശികള്‍ മയക്കുമരുന്ന് കടത്തിന് പിടിയിലായതായും കിഴക്കന്‍ പ്രവിശ്യയില്‍നിന്നും മറ്റൊരാളും അറസ്റ്റിലായതായും അധികൃതര്‍ വ്യക്തമാക്കി.

  1. ലഹരിച്ചെടിയായ 126 കിലോഗ്രാം ഖാട്ട് കടത്തിയതിനും അതിര്‍ത്തി നിയമംലംഘിച്ചതിനും ജിസാന്‍ മേഖലയിലെ അല്‍ അരിദ സെക്ടറില്‍നിന്നും എത്യോപ്യ-യമന്‍ പൗരന്മാരായ ഏഴു പേരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്. അല്‍ ജനൂബ് സെക്ടറില്‍നിന്നും 13 കിലോഗ്രാം ഹാഷിഷും അല്‍ റബ്‌വയില്‍നിന്നും 218 കിലോഗ്രാം ഖാട്ടും കടത്താന്‍ നടത്തിയ ശ്രമവും പരാജയപ്പെടുത്തിയതായി നാര്‍കോട്ടിക് കണ്‍ട്രോള്‍ അധികൃതര്‍ പറഞ്ഞു.

The post മയക്കുമരുന്ന് കടത്തിയ 12 പേര്‍ സഊദിയില്‍ പിടിയിലായി appeared first on Metro Journal Online.

See also  ഹത്തയിലെ വെള്ളച്ചാട്ടം കാഴ്ചക്കാർക്ക് വിസ്മയമായി; പർവതങ്ങൾക്കിടയിൽ ഒരുക്കിയ വിനോദസഞ്ചാര കേന്ദ്രം സജീവമാകുന്നു

Related Articles

Back to top button