World

ഖലിസ്ഥാൻ വാദികളുടെ പ്രകടനത്തിൽ പങ്കെടുത്തു; കനേഡിയൻ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കാനഡയിലെ ബ്രാംപ്റ്റണിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം നടത്തിയ ഖലിസ്ഥാൻ സംഘങ്ങളുടെ പ്രകടനത്തിൽ പങ്കെടുത്ത കനേഡിയൻ പോലീസുദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പീൽ റീജിയണൽ പോലീസിലെ സെർജന്റായ ഹരിന്ദർ സോഹിക്കെതിരെയാണ് നടപടി.

ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഹരിന്ദർ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഖലിസ്ഥാൻ പതാകയുമായി ഹരിന്ദർ നടന്നു നീങ്ങുന്നതാണ് കാണുന്നത്. പ്രകടനത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും കാണാം

18 കൊല്ലമായി കനേഡിയൻ പോലീസിൽ ജോലി ചെയ്യുകയാണ് ഹരിന്ദർ. സസ്‌പെൻഷന് പിന്നാലെ ഹരിന്ദറിന് വധഭീഷണി ലഭിക്കുന്നതായും വാർത്തകളുണ്ട്.

The post ഖലിസ്ഥാൻ വാദികളുടെ പ്രകടനത്തിൽ പങ്കെടുത്തു; കനേഡിയൻ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ appeared first on Metro Journal Online.

See also  ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ

Related Articles

Back to top button