Gulf

കോട്ടയം സ്വദേശി കുവൈറ്റില്‍ മരിച്ചു

കുവൈറ്റ് സിറ്റി: കോട്ടയം സ്വദേശി കുവൈറ്റില്‍ അര്‍ബുദ ബാധയെത്തുടര്‍ന്ന് മരിച്ചു. മൂലവട്ടം ഊപ്പൂട്ടില്‍ വീട്ടില്‍ സതീഷ് വര്‍ഗീസ്(67) ആണ് ചികിത്സയില്‍ കഴിയവേ മരിച്ചത്. അഹമ്മദി സെന്റര്‍ ജനറല്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനിയിലെ മുന്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: ഷീബ ആന്റണി(സ്റ്റാഫ് നഴ്‌സ്, ഫര്‍വാനിയ ആശുപത്രി). മക്കള്‍: ഷിദില്‍, ഷില്‍സ(ജര്‍മനി). മരുമകന്‍: ഫ്രാന്‍സിസ്(ജര്‍മനി).

The post കോട്ടയം സ്വദേശി കുവൈറ്റില്‍ മരിച്ചു appeared first on Metro Journal Online.

See also  ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ദുരിതത്തിലായ പൗരന്മാർക്ക് താങ്ങും തണലുമായി

Related Articles

Back to top button