വിവാഹം, ബന്ധുക്കളുടെ മരണം, ഹജ്ജ്: സഊദിയില്‍ പ്രവാസികള്‍ക്ക് അവധി ലഭിക്കും

റിയാദ്: വിപ്ലവകരമായ പരിഷ്‌കാരങ്ങളുമായി കിരീടാവകാശി സല്‍മാന്‍ രാജകുമാരന് കീഴില്‍ മുന്നേറുന്ന സഊദിയില്‍ പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള കൂടുതല്‍ നടപടികള്‍ വരുന്നു. പ്രവാസികള്‍ക്ക് തങ്ങളുടെ വിവാഹത്തിനും ബന്ധുക്കളുടെ മരണത്തിനും ഇനി മുതല്‍ ശമ്പളത്തോട് കൂടിയ പ്രത്യേക അവധി ലഭിക്കും.
ഹജ്ജ് നിര്‍വഹിക്കാനും പരമാവധി 15 ദിവസത്തോളം ശമ്പളത്തോട് കൂടിയ അവധിയും സഊദിയുടെ പുതിയ തൊഴില്‍ നിയമം അനുശാസിക്കുന്നു. മക്കയിലും പരിസരങ്ങളിലുമായി ജോലി ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജീവിതത്തില്‍ ഒരിക്കല്‍ 10 മുതല്‍ 15 ദിവസംവരെ ഹജ്ജിനായി അവധി ലഭിക്കുക. ഹജ്ജ് നേരത്തെ നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
The post വിവാഹം, ബന്ധുക്കളുടെ മരണം, ഹജ്ജ്: സഊദിയില്‍ പ്രവാസികള്‍ക്ക് അവധി ലഭിക്കും appeared first on Metro Journal Online.