Kerala

രാത്രി നടുറോഡിൽ നിന്ന കാട്ടുപന്നികളുമായി കൂട്ടിയിടിച്ച് ബൈക്ക്; തെറിച്ച് വീണ് യാത്രക്കാരന് പരുക്ക്

രാത്രി നടുറോഡിൽ നിന്ന കാട്ടുപന്നിക്കൂട്ടത്തെ ഇടിച്ച് റോഡിൽ തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. പത്തനംതിട്ട പന്തളം പെരുമ്പുളിക്കലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

കുരമ്പാല സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക് ജംഗ്ഷന് സമീപത്തെ റോഡിൽ വച്ചായിരുന്നു അപകടം. റോഡിന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രാത്രിയിൽ അഞ്ച് കാട്ടുപന്നികളാണ് റോഡിന്റെ മധ്യഭാഗത്തായി നിന്നിരുന്നത്. ഒരു വശത്ത് നിന്ന് വന്ന പിക്കപ്പ് വാഹനം കാട്ടുപന്നി കൂട്ടത്തെ കണ്ട് നിർത്തി. ഇതിനിടെയാണ് എതിർദിശയിൽ വന്ന ബൈക്ക് കാട്ടുപന്നികളെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

 

The post രാത്രി നടുറോഡിൽ നിന്ന കാട്ടുപന്നികളുമായി കൂട്ടിയിടിച്ച് ബൈക്ക്; തെറിച്ച് വീണ് യാത്രക്കാരന് പരുക്ക് appeared first on Metro Journal Online.

See also  വർക്കലയിൽ പ്രിന്റിംഗ് പ്രസിനിടയിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Related Articles

Back to top button