Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില താഴേക്ക്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,640 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8995 രൂപയിലെത്തി.

കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണം പവന് 1400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു. ശനിയാഴ്ച സ്വർണവിലയിൽ 1200 രൂപ കുത്തനെ ഇടിഞ്ഞിരുന്നു.

18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 7365 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 117 രൂപയിൽ തുടരുകയാണ്‌

The post സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വിഡി സതീശന് വേണ്ടിയെന്ന്‌ പിവി അൻവർ

Related Articles

Back to top button