Gulf

സിഎസ്‌ഐ ഇടവകയുടെ കൊയര്‍ സംഘം അന്‍പതിന്റെ നിറവില്‍

ദുബൈ: സിഎസ്‌ഐ ഇടവകയുടെ നേതൃത്വത്തില്‍ 1975ല്‍ ആരംഭിച്ച കൊയര്‍ സംഘം അന്‍പതിന്റെ നിറവില്‍. 12 അംഗങ്ങളുമായി ആരംഭിച്ച ദുബൈയിലെ സിഎസ്‌ഐ പാരിഷ്(മലയാളം) ആണ് ഈ ക്രിസ്മസ് കാലത്ത് അന്‍പതിന്റെ നിറവില്‍ എത്തിനില്‍ക്കുന്നത്. ഈ മാസം ആദ്യമാണ് ഊദ് മേത്തയിലെ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ കരോള്‍ സംഘം 170 അംഗങ്ങളെ ഉള്‍പ്പെടുത്തി 50ാം വാര്‍ഷി പരിപാടിയുടെ ഭാഗമായി സംഗീതം ഒരുക്കിയത്.

‘ഞങ്ങളുടെ കൊയര്‍ 50 വര്‍ഷമായി സംഗീത ശുശ്രൂഷയുമായി തുടരുകയാണെന്ന് ഇടവക വികാരിയായ റവ. രാജു ജേക്കബ് വ്യക്തമാക്കി. ഗായക സംഘത്തിലെ ഓരോ അംഗവും തങ്ങളുടെ ആത്മാവും ഹൃദയവും അര്‍പ്പിച്ചാണ് ഈ സംഘത്തെ നിലനിര്‍ത്തികൊണ്ടുപോകുന്നത്. 1975ലെ കൊയര്‍ മാസ്റ്റര്‍ ആയ ജെ ഇ മാത്യു ഉള്‍പ്പെടെ 600ല്‍ അധികം പേരാണ് സംഗീത ശുശ്രൂഷകളില്‍ പങ്കാളികളായത്. ഇന്ന് സംഘത്തില്‍ 115 അംഗങ്ങളുണ്ട്. ജൂനിയര്‍ കൊയറില്‍ 55 യുവാക്കളും ഉള്ളതായും അദ്ദേഹം പറഞ്ഞു.

The post സിഎസ്‌ഐ ഇടവകയുടെ കൊയര്‍ സംഘം അന്‍പതിന്റെ നിറവില്‍ appeared first on Metro Journal Online.

See also  ദുബായിലെ ജീവകാരുണ്യ സ്ഥാപനത്തിന്റെ പേര് മാറ്റി ഷെയ്ഖ് മുഹമ്മദ്; ഇനി 'മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റബിൾ എസ്റ്റാബ്ലിഷ്‌മെന്റ്

Related Articles

Back to top button