Gulf

ഹത്ത വിന്റെര്‍ ഫെസ്റ്റിവലില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി; മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ അവലോകനം ചെയ്തു്

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഹത്ത വിന്റെര്‍ ഫെസ്റ്റിവലില്‍ സന്ദര്‍ശനം നടത്തി. ഹത്തയിലെ 65 പദ്ധതികള്‍ക്കായി 3.6 ബില്യണ്‍ ദിര്‍ഹത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിരുന്ന ശൈഖ് മുഹമ്മദ് അവയുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. ഇന്നലെയാണ് ശൈഖ് മുഹമ്മദ് ഹത്ത സന്ദര്‍ശിച്ചത്.

ഹത്തയുടെ വിനോദസഞ്ചാര മേഖലയുടെയും നാച്വറല്‍ സ്‌പോര്‍ട്ടുകളുടെയും സമഗ്ര വികസനത്തിനായാണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയത്. മനുഷ്യനും പ്രകൃതിക്കുമിടയില്‍ സൗഹാര്‍ദം ഉറപ്പാക്കുന്നതാണ് ഹത്തയുടെ മാസ്റ്റര്‍ പ്ലാനെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ഹത്തയിലെ സുസ്ഥിര വെള്ളച്ചാട്ട പദ്ധതി ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ദുബൈ വാട്ടര്‍ ആന്റ് ഇലട്രിസിറ്റി അതോറിറ്റിയാണ് ഹത്ത ഡാമിലെ വെള്ളം ഉപയോഗപ്പെടുത്തി വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. മൊസൈക് പാനലിലൂടെ വെള്ളം താഴോട്ട് ചാടിവീഴുന്ന ഈ പദ്ധതിക്ക് ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ളതിനുള്ള ഗിന്നസ് റെക്കാര്‍ഡും ലഭിച്ചിരുന്നു. 2,200 ചതുരശ്ര മീറ്ററില്‍ 12 ലക്ഷം മാര്‍ബിള്‍ കഷ്ണങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. യുഎഇയുടെ രാഷ്ട്രപിതാക്കന്മാരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനും ശൈഖ് സഈദ് അല്‍ മക്തൂമിനുമുള്ള അര്‍പണമായാണ് മൊസൈക് നിലകൊള്ളുന്നത്.

The post ഹത്ത വിന്റെര്‍ ഫെസ്റ്റിവലില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി; മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ അവലോകനം ചെയ്തു് appeared first on Metro Journal Online.

See also  റമദാന്‍: തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കുള്ള ഇമാമുമാരെ പ്രഖ്യാപിച്ച് സൗദി മതകാര്യ വകുപ്പ്

Related Articles

Back to top button