Gulf

കുവൈറ്റ് കിരീടാവകാശി ജിസിസി വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: സഊദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള ജിസിസി വിദേശകാര്യ മന്ത്രിമാരുമായി കുവൈറ്റ് കിരീടാവകാശി ശൈഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച കുവൈറ്റ് നഗരത്തിലെ ബയാന്‍ പാലസിലാണ് കൂടിക്കാഴ്ച നടത്തിയത്. 46ാമത് ജിസിസി മിനിസ്റ്റീരിയര്‍ കൗണ്‍സിലിന്റെ അസാധാരണ യോഗത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

സിറിയ, ലബനോണ്‍, ഗാസ വിഷയങ്ങളാണ് ചര്‍ച്ചചെയ്തത്. സിറിയയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.

See also  കുവൈത്ത് അമീര്‍ പോലീസ് ഓഫീസേഴ്‌സ് ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്തു

Related Articles

Back to top button