അള്‍ജീരിയന്‍ പ്രൊഫസര്‍ക്ക് യുഎഇയുടെ ഗ്രേറ്റ് അറബ് മൈന്റ്‌സ് അവാര്‍ഡ്

ദുബൈ: പ്രിന്‍സിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ അള്‍ജീരിയന്‍ അധ്യാപകന് യുഎഇയുടെ ഗ്രേറ്റ് അറബ് മൈന്റ് അവാര്‍ഡ്. അള്‍ജീരിയന്‍ പ്രൊഫസറായ യാസീന്‍ അയ്ത്-സഹലിയക്കാണ് പ്രശസ്തമായ അവാര്‍ഡ്. പുരസ്‌കാര ജേതാക്കളെ ആദരിക്കാനായി പ്രത്യേകം ആഘോഷം സംഘടിപ്പിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി.
ഫിനാന്‍ഷ്യല്‍ ഇകണോമെട്രിക്‌സിലെ പകരവെക്കാനില്ലാത്ത സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. കമ്പോളത്തിന്റെ ചാഞ്ചാട്ടം കണക്കാക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത ടൂളായി മാറിയിരിക്കുകയാണ് പ്രിന്‍സിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫിനാന്‍സ് ആന്റ് ഇകണോമിക്‌സ് വിഭാഗം പ്രഫസറായ ഈ അറബ് വംശജന്റെ കണ്ടെത്തല്‍. രണ്ട് പുസ്തകങ്ങളും എണ്‍പതില്‍ അധികം അക്കാഡമിക് പഠനങ്ങളും അയ്ത് സഹലിയയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിലെയും ഇക്കണോമിക് പ്ലാനിങ് രംഗത്തെയും കുറിച്ചുള്ളതാണ് ഈ പഠനങ്ങളും പുസ്തകങ്ങളുമെല്ലാം.
The post അള്‍ജീരിയന്‍ പ്രൊഫസര്‍ക്ക് യുഎഇയുടെ ഗ്രേറ്റ് അറബ് മൈന്റ്‌സ് അവാര്‍ഡ് appeared first on Metro Journal Online.