World
ഹർജി തള്ളി; ഭീകരൻ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതി ഉത്തരവ്

മുംബൈ ഭീകരാക്രമണ കേസ് മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ അമേരിക്കൻ സുപ്രീം കോടതിയുടെ ഉത്തരവ്. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി.
റാണയെ വിട്ടുകിട്ടാനായി ഏറെക്കാലമായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദം ചെലുത്തി വരികയായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാക് വംശജനാണ് തഹാവൂർ റാണ. നിലവിൽ ലോസ് ആഞ്ചലിസിനെ ജയിലിൽ തടവിലാണ്.
ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന ശ്രമമെന്ന നിലയിലാണ് റാണ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ കീഴ്‌ക്കോടതികളും റാണയുടെ ഹർജികൾ തള്ളിയിരുന്നു.
The post ഹർജി തള്ളി; ഭീകരൻ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതി ഉത്തരവ് appeared first on Metro Journal Online.