Gulf

പുതുവര്‍ഷ ദിനത്തില്‍ പാര്‍ക്കിങ് ഫീ ഒഴിവാക്കും

ദുബൈ: പുതുവര്‍ഷ ദിനമായ ജനുവരി ഒന്നിന് എമിറേറ്റില്‍ പാര്‍ക്കിങ്ങിന് ഫീസ് ചുമത്തില്ലെന്നും പാര്‍ക്കിങ് നൂറു ശതമാനവും സൗജന്യമായിരിക്കുമെന്നും ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കി. പൊതു പാര്‍ക്കിങ് ഇടങ്ങളെല്ലാം പൂര്‍ണമായും സൗജന്യമായിരിക്കുമെങ്കിലും ബഹുനില കെട്ടിടങ്ങളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പാര്‍ക്കിങ് ഫീസ് നല്‍കേണ്ടി വരും. ജനുവരി രണ്ടിന് പുലര്‍ച്ചെ മുതലാവും പാര്‍ക്കിങ് ഫീ ദുബൈയില്‍ വീണ്ടും പ്രാബല്യത്തിലാവുക.

ദുബൈയിലെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് നേരത്തെ തന്നെ പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. 2025ലെ പൊതുഅവധി ദിനങ്ങളില്‍ യുഎഇ ക്യാബിനറ്റ് പുതുവര്‍ഷത്തെ ഉള്‍പ്പെടുത്തിയിരുന്നു. ചെറിയപെരുന്നാള്‍, ബലിപെരുന്നാള്‍, ഈദ് അല്‍ ഇത്തിഹാദ്, ഹിജിറ വര്‍ഷത്തിന്റെ ആരംഭ ദിവസം എന്നിവയാണ് യുഎഇയിലെ 2025ലെ മറ്റ് പൊതുഅവധി ദിനങ്ങള്‍.

The post പുതുവര്‍ഷ ദിനത്തില്‍ പാര്‍ക്കിങ് ഫീ ഒഴിവാക്കും appeared first on Metro Journal Online.

See also  യാത്രാസമയം 45% കുറയും: 75 കോടി ദിർഹം ചെലവിൽ എമിറേറ്റ്സ് റോഡ് നവീകരണത്തിന് തുടക്കമായി

Related Articles

Back to top button