Gulf
അല്‍ മുത്‌ല റോഡില്‍ കാറപകടത്തില്‍ ഒരാള്‍ മരിച്ചു

കുവൈറ്റ് സിറ്റി: അല്‍ മുത്‌ല റോഡില്‍ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
അപകട വിവരം ലഭിച്ച ഉടന്‍ സംഭവസ്ഥലത്തേക്കു കുതിച്ചെന്നും ചെല്ലുമ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നെന്നും പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും കുവൈറ്റ് ജനറല്‍ ഫയര്‍ ഫോഴ്‌സ് വ്യക്തമാക്കി.
The post അല്‍ മുത്‌ല റോഡില്‍ കാറപകടത്തില്‍ ഒരാള്‍ മരിച്ചു appeared first on Metro Journal Online.