സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തൃശ്ശൂരിൽ; ദിവ്യക്കെതിരെ നടപടിയുണ്ടാകുമോ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തൃശ്ശൂരിൽ ചേരും. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് യോഗം. തത്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കണ്ണൂർ സിപിഎം. എന്നാൽ ഈ നിലപാട് സംസ്ഥാന നേതൃത്വം തിരുത്തുമോ എന്നാണ് കാണേണ്ടത്
ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനായാണ് യോഗം ചേരുന്നത്. കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണ കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുമോ എന്നതും നിർണായകമാണ്. മുഖ്യമന്ത്രി ഇന്ന് യോഗത്തിൽ പങ്കെടുക്കില്ല
അതേസമയം പി പി ദിവ്യയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർക്കും.
The post സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തൃശ്ശൂരിൽ; ദിവ്യക്കെതിരെ നടപടിയുണ്ടാകുമോ appeared first on Metro Journal Online.