Gulf

നിയന്ത്രണംവിട്ട മിനിലോറി കടയിലേക്ക് പഞ്ഞുകയറി മൂന്നുപേര്‍ക്ക് പരുക്കേറ്റു

ജിദ്ദ: നിയന്ത്രണം നഷ്ടമായ മിനിലോറി കോഫിഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ലൈത്തില്‍ റോഡിനോട് ചേര്‍ന്ന് കടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും ലൈത്ത് പൊലിസ് വ്യക്തമാക്കി.

അമിതവേഗത്തില്‍ നിയന്ത്രണം നഷ്ടമായതാവാമെന്നാണ് കരുതുന്നത്. കോഫി ഷോപ്പ് പൂര്‍ണമായും തകര്‍ന്നു. സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയ മിനിലോറി മറുഭാഗത്തുകൂടി പുറത്തേക്ക് കുതിച്ചോടിയതായും ദൃസാക്ഷികള്‍ വ്യക്തമാക്കി.

The post നിയന്ത്രണംവിട്ട മിനിലോറി കടയിലേക്ക് പഞ്ഞുകയറി മൂന്നുപേര്‍ക്ക് പരുക്കേറ്റു appeared first on Metro Journal Online.

See also  ഓടിപ്പോയ തൊഴിലാളികള്‍ക്ക് പദവി ക്രമപ്പെടുത്താന്‍ സഊദി 60 ദിവസത്തെ സമയം അനുവദിച്ചു

Related Articles

Back to top button