Kerala

വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കമ്മാളൻകുന്നത്ത് സ്വദേശി എം രാമചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരിയിൽ ആയുർവേദ ഔഷധി ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം കടയിൽ എത്തിയിരുന്നില്ല.

ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കും.

See also  മന്ത്രിമാരടക്കം ജയിലിലാകും; അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടില്ലെന്ന് ചെന്നിത്തല

Related Articles

Back to top button